
ന്യൂഡൽഹി: ഗുജറാത്തിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം. എബിവിപിയുടെ കോട്ട തകർത്താണ് എസ്എഫ്ഐ ചരിത്ര വിജയം നേടിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് നടന്ന നാല് പോസ്റ്റുകളിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചപ്പോൾ. ഒരു സീറ്റ് പോലും എബിവിപിക്ക് നേടാനായില്ല എന്നതാണ് തെരഞ്ഞെടുപ്പിലെ കൗതുകം. എസ്‌എഫ്‌ഐ, എൽഡിഎസ്എഫ് BAPSA, സംഘടനകൾ സഖ്യമായാണ് കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
എസ്‌എഫ്‌ഐ സ്ഥാനാർഥി ചിത്തരഞ്ജൻ കുമാർ സ്കൂൾ ഓഫ് ലാംഗ്വേജസിൽ 26 വോട്ടുകൾക്ക് എബിവിപി സ്ഥാനാർഥിയായ ദീപക്കിനെ പരാജയപ്പെടുത്തി. 94 വോട്ടുകൾ നേടിയാണ് എബിവിപിയുടെ ശക്തികേന്ദ്രത്തിൽ എസ്‌എഫ്‌ഐ സ്ഥാനാർഥി വിജയിച്ചത്.
സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ ദിവാൻ അഷ്‌റഫ് (BAPSA)യുടെ സ്ഥാനാർത്ഥി. അറുപത്തി ഒന്പത് വോട്ടുകൾക്കാണ് എബിവിപി സ്ഥാനാർഥി പ്രാചി റാവലിനെ തോൽപ്പിച്ചത്.
എൽഡിഎസ്എഫ് സ്ഥാനാർഥി പ്രാചി ലോഖന്ദെ സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ 22 വോട്ടുകൾക്കാണ് എബിവിപി സ്ഥാനാർഥി രമാജാജുലയെ പരാജയപ്പെടുത്തിയത്.