
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒബിസി പ്രവർത്തകന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറൽ ആകുന്നു. മനോജ് കുമാർ എന്ന യമുനാവിഹാറിൽ താമസിക്കുന്ന പ്രവർത്തകന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
ബിജെപി അനുകൂല മാധ്യമങ്ങൾ വലിയ പ്രധാന്യത്തിലാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. അമിത് ഷായെ അഭിനന്ദിച്ച് നിരവധി ആളുകൾ വീഡിയോയ്ക്ക് കീഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒരു വിഭാഗം ആളുകൾ പരിഹാസവുമായി രംഗത്തെത്തിയത്. പുതിയ ഗ്ലാസിലെ സ്റ്റിക്കര്‍ എന്തുകൊണ്ട് കണ്ടില്ലെന്ന് അവർ ചോദിക്കുന്നു.
“നടന്മാരുടെ അഭിനയം കൊള്ളാം ഉയര്‍ന്ന ജാതിക്കാരനായ അമിത് ഷേ പിന്നാക്ക വിഭാഗക്കാരനായ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച വീഡിയോക്കെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചരിപ്പിക്കുമ്പോൾ. പുതിയ ഗ്ലാസിലെ സ്റ്റിക്കർ പറിച്ചാലല്ലേ ആളുകൾ വിശ്വസിക്കു എന്ന് അജിത് എന്നയാള് കമന്റിലൂടെ പരിഹസാക്കുന്നു”
അതേസമയം പിന്നാക്ക വിഭാഗക്കാരനായ ഒരാളുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു എന്ന് പ്രചരിപ്പിക്കുമ്പോൾ ഇത് പച്ചയായ ജാതി അതിക്ഷേപമല്ലേ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ചോദിച്ചിട്ടുണ്ട്. വീഡിയോ പുറത്തായതോടെ ബിജെപി ഒരിക്കൽകൂടി വിവാദത്തിൽ പെട്ടിരിക്കുകയാണ്.