
ഗുവാഹത്തി: ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷം നടക്കുന്നതിനിടെ രാജ്യത്ത് അഞ്ചിടത്ത് ഗ്രനേഡ് സ്ഫോടനം. ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ ഗ്രനേഡുകൊണ്ടുള്ള സ്പോഡനമാണ് നടന്നതെന്നാണ് വിവിധ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അസമിലെ ദിബ്രുഗഡ്, സൊണാരി ജില്ലകളിൽ പലയിടത്താണ് സ്ഫോടനം നടന്നത്. സൊണാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിയോക് ഘടിലും, ദിബ്രുഗഡിലെ ഗ്രഹം ബസാർ, ഗുരുദ്വാര, ദുലിയാജൻ എന്നിവിടങ്ങളിൽ സ്ഫോടനം നടന്നു. എന്നാണ് റിപ്പോർട്ടുകൾ
സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഉയർന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ സ്ഫോടനത്തിന് പിന്നിൽ ഉൾഫ തീവ്രവാദികളാണെന്നാണ് സംശയം.
കുറ്റക്കാരെ പിടികൂടാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും. സ്ഫോടനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.
News updating…