
ന്യൂഡൽഹി: ഭരണഘടനയ്ക്കെതിരെ രാജ്യത്ത് ശബ്ദമുയരുമ്പോൾ വെത്യസ്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപബ്ലിക് ദിനത്തിൽ ഭരണഘടനയുടെ പകര്‍പ്പ് അയച്ചുകൊടുത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം.
രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഭരണഘടന വായിച്ചു നോക്കണമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ആമസോൺ വഴി ഓർഡർ ചെയ്ത് മോദിയുടെ അഡ്രസിലേക്കാണ് ഭരണഘടന കോൺഗ്രസ് അയച്ച് കൊടുത്തത്.
‘പ്രിയ പി.എം.ഓ, ഇന്ത്യൻ ഭരണഘടന ഉടന്‍തന്നെ നിങ്ങളുടെ പക്കലെത്തും. രാജ്യത്തെ വിഭജിക്കുന്നതിന് ഇടയിൽ സമയം കിട്ടുകയാണെങ്കില്‍ താങ്കള അതൊന്ന് വായിക്കണം എന്ന് ഭരണഘടന അയച്ച ശേഷം കോൺഗ്രസ് ട്വിറ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തിൻറെ പല ഭാഗങ്ങളെയും റിപ്പബ്ലിക് ദിനത്തിനിടെ വലിയതോതിലുള്ള പ്രതിഷേധം അരങ്ങേറുന്നത്. കേരളത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ ലക്ഷങ്ങളെ അണിനിരത്തി മനുഷ്യമഹാ ശൃംഖലയിലുടെ വൻ പ്രതിഷേധമാണ് അണിനിരന്നത്. കൂടാതെ കേരളത്തിലെ പള്ളികളിൽ അടക്കം ഇന്ത്യൻ ഭരണഘടന ലയിക്കുകയും ചെയ്തു.