
ന്യൂദല്‍ഹി: ബിജെപി നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ്കശ്യപ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രതിഷേധിച്ചയാളെ ബിജെപി അനുഭാവികൾ മർദിച്ചതിൽ പ്രതിഷേധിച്ചാണ് അനുരാഗിന്റെ രൂക്ഷ പ്രതികരണം.
ആഭ്യന്തരമന്ത്രി വലിയ ഭീരുവാണെന്നും, അദ്ദേഹത്തിന്റെ പൊലീസ്, വാടക ക്രിമിനലുകള്‍, സൈന്യം എന്നിവയുണ്ടായിട്ടും, സ്വന്തം സുരക്ഷ അയാള്‍ വര്‍ദ്ധിപ്പിക്കുകയും ആയുദമില്ലാത്ത പ്രതിഷേധക്കാരെ ആക്രമിക്കുകയുമാണെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി.
ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാർത്ഥികൾക്കെതിരെ നടന്ന മുഖംമൂടി അക്രമത്തിനു ശേഷവും അനുരാഗ് കശ്യപ് കേന്ദ്രസർക്കാരിനേയും മോദിയേയും അമിത്ഷായേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
പൗരത്വബില്ലിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതിന് പിന്നാലെ ട്വിറ്റര്‍ ഫോളോവേഴ്‌സ് 76,000 ആയി കുറഞ്ഞു എന്നും. ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ട്വിറ്റര്‍ ഇന്ത്യ തന്റെ വന്‍ കുറവ് വരുത്തിയതായി കശ്യപ് പറഞ്ഞതും വൻ വിവാദമായിരുന്നു.