
കൊല്‍ക്കത്ത: കേരളത്തിന്റെ മാതൃക പിന്തുടർന്ന് കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമത്തിനെതിരെ ബംഗാളും പ്രമേയം പാസാക്കുന്നു. നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുമെന്നാണ് റിപ്പോർട്ടുകൾ.
ബംഗാൾ സർക്കാർ പൗരത്വബില്ലിനെതിരെ പ്രമേയം പാസാക്കാൻ മനപ്പൂർവ്വം വൈകിപ്പിക്കുന്നു എന്ന് സിപിഎം നേതാവ് സുജൻ ചക്രവർത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചത്.
കഴിഞ്ഞദിവസമാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കിയത്. അതിനു മുൻപ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു ഇതിന് പിന്നാലെയാണ് ബില്ലിനെതിരേ ബംഗാൾ സർക്കാരും രംഗത്തെത്തിയിരിക്കുന്നത്.
ബംഗാളിലെ പൗരത്ത നിയമത്തിനെതിരെയുള്ള ഉള്ള പ്രമേയത്തെ സിപിഎമ്മും കോൺഗ്രസുമടക്കമുള്ള പാർട്ടികൾ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ബിജെപി ശക്തമായി എതിർക്കും. പൗരത്ത നിയമത്തിനെതിരെ രാജ്യത്ത് ആദ്യം പ്രമേയം പാസാക്കിയത് കേരളമാണ് അതിനു പിന്നാലെ പഞ്ചാബും. രാജസ്ഥാനുമാണ്.