
ദില്ലി: കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി വീണ്ടും ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ഇത്തവണ എയർഇന്ത്യ വിൽപ്പനയുമായി ബന്ധപ്പെട്ടാണ് സുബ്രഹ്മണ്യസ്വാമി രംഗത്തെത്തിയിരിക്കുന്നത്.
വേണ്ടിവന്നാൽ എയർഇന്ത്യ വില്പനയ്ക്കെതിരെ താൻ കോടതിയെ സമീപിക്കുമെന്നും സുബ്രഹ്മണ്യൻസ്വാമി വ്യക്തമാക്കി. ഈ തീരുമാനം ദേശവിരുദ്ധം ആണെന്നും നമ്മുടെ കുടുംബ സ്വത്തുക്കൾ വിൽക്കരുതെന്നും സുബ്രഹ്മണ്യസ്വാമി വ്യക്തമാക്കി.
ഏതാനും മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അതിനിടെയാണ് എയർ ഇന്ത്യ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തത് അതിൻറെ വില്പന പ്രക്രിയ ഇന്ന് തുടങ്ങാനിരിക്കുകയാണ് രൂക്ഷവിമർശനവുമായി സ്വാമി രംഗത്തെത്തിയത്.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികളടക്കം ഈ വിൽപ്പനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് പ്രതിപക്ഷത്തെപോലും ഹെെജാക് ചെയ്ത് സ്വാമിയുടെ രംഗപ്രവേശം. ഇതോടെ പലവിധ ന്യായികരണങ്ങളുമായി രംഗത്തെത്തിയ ബിജെപി പ്രവർത്തകരും സെെബർ ലോകത്ത് വെട്ടിലായിരിക്കുകയാണ്.
എയർ ഇന്ത്യയുടെ നൂറുശതമാനം ഓഹരികളും വിൽക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. പ്രമുഖ വിമാനക്കമ്പനികളായ എത്തിഹാദും ഇന്‍ഡിഗോയും എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.