
ന്യൂഡൽഹി: ഇന്ത്യ കടന്നുപോകുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയെന്ന് നോബൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത്ത് ബിനായക് ബാനർജി. കൊൽക്കത്തയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക മാന്ദ്യം എത്രത്തോളമുണ്ടെന്ന് വ്യക്തതയോടെ പറയാൻ എനിക്കു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബാങ്കിംഗ് മേഖല അടിമുടി പരിഷ്കരിക്കേണ്ടതുണ്ടെന്നും. അത് കേന്ദ്ര സർക്കാർ മുൻകരുതലെടുത്തു നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വത്ത് നികുതി ചുമത്തി രാജ്യത്തെ സമ്പന്നരിൽനിന്ന് അത് പുനർവിതരണം ചെയ്യണം. രാജ്യത്തെ അസമത്വം കണക്കിൽ എടുക്കുമ്പോൾ സ്വത്ത് നികുതി വിവേകപൂർണമാണ്. അതുകൊണ്ട് നികുതി കാര്യക്ഷമമായി പുനർവിതരണം ചെയ്യണം എന്നു. അദ്ദേഹം പറഞ്ഞു. ഇതൊന്നും സർക്കാരിൽനിന്ന് ഉടനെ പ്രതീക്ഷിക്കുന്നില്ലെന്നും അഭിജിത്ത് ബാനർജി ചൂണ്ടിക്കാട്ടി.
93 കാലഘട്ടത്തിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട് അദ്ദേഹം. 1961ൽ കൊൽക്കത്തയിൽ ആണ് അഭിജിത്ത് ബാനർജി ജനിച്ചത്.