
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി. മധ്യപ്രദേശിലെ ബിജെപി എംഎൽഎയാണ് ത്രിപാഠി. രാജ്യത്തിന് പൗരത്വ ഭേദഗതി ഒരുഗുണവും ചെയ്യില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സാഹചര്യം മനസ്സിലാക്കിതന്നേയാണ് താൻ സിഎഎയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഒരോ നഗരവും ആഭ്യന്തരയുദ്ധത്തിനൂ സമാനമാണ്. ഈ സാഹചര്യത്തില്‍ വികസനത്തെക്കുറിച്ച് പോലും സങ്കല്‍പ്പിക്കാനാകില്ലെന്നും. ഇത് തന്റെ മണ്ഡത്തിലേ മാത്രം കാര്യമല്ലെന്നും, മറ്റുപല സ്ഥലങ്ങളിലും സംഭവിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനയെ പൗരത്വ ബിൽ പിന്തുടരുന്നില്ലെങ്കിൽ ബിജെപി അത് കീറിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഭരണഘടനക്ക് അനുശ്രിതാമായി മാത്രമേ ഭരിക്കാനാകൂ. അല്ലെങ്കില്‍ എല്ലാമതത്തിനും തുല്യപരിഗണന നല്‍കുന്ന ഭരണഘടന കീറി എറിഞ്ഞു സ്വന്തം നിലക്ക് മുന്നോട്ടുവരുകയും അത് ജനത്തോട് പാർട്ടി പറയുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി വോട്ടുബാങ്ക് ലക്ഷ്യമിട്ട് മാത്രമാണ് സിഎഎ നടപ്പാക്കുന്നത്. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പൗരത്വ പട്ടികയേയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. തന്റെ ഗ്രാമത്തിലെ പലർക്കും പല രേഖകളും ഹാജരാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.