
ദില്ലി: ഇന്നലെ നടന്ന ജാമിഅമില്ലിയ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനു നേരേ നടന്ന വെടിവെപ്പിൽ ഡൽഹിയെ പോലീസ് ഹെഡ്ക്വാര്‍ട്ടേര്‍സിനുമുൻപിൽ വിദ്യാർഥികളടക്കമുള്ളവരുടെ വൻ പ്രതിഷേധം.
ഡൽഹി ITOക്ക് അടുത്തുള്ള പഴയ പോലീസ് ആസ്ഥാനത്തിന് മുന്നിൽ ആണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാരെ ഉടൻ തന്നെ പോലീസെത്തി അറസ്റ്റ് ചെയ്തു മാറ്റുകയാണുണ്ടായതെന്ന് എഎൻഐ ആണ് റിപ്പോർട്ട് ചെയ്യുന്നത്.
രാജ്ഘട്ടിലേക്ക് ദല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവർ നടത്തിയ സി.എ.എ വിരുദ്ധ മാര്‍ച്ചിൽ. അപ്രതീക്ഷിതമായാണ് വെടിവെപ്പ് നടന്നത്. പോലീസെത്തി മാർച്ച് തടയുന്നിതിനിടെ കയറിവന്ന യുവാവ് “ദില്ലി പോലീസ് സിന്ദാബാദ്. ഹിന്ദുസ്ഥാന്‍ സിന്ദാബാദ്” എന്ന മുദ്രാവാക്യമുയര്‍ത്തി വെടിവെയ്ക്കുകയാണ് ഉണ്ടായത്.
എന്നാൽ ഇയാളെ ഉടനൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാംപഥ്ഗോപാല്‍ എന്ന യുവാവാണ് വെടിവെപ്പ് നടത്തിയത്. ഒരു വിദ്യാര്‍ത്ഥിക്ക് വെടിവെപ്പില്‍ പരിക്കേറ്റു.