
ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ സ്വപ്നമാണ് പൗരത്വ നിയമഭേദഗതി നടപ്പാക്കിയതിലൂടെ യാഥാർത്ഥ്യമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്റ് സഭകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ നയിക്കേണ്ടത് ഭരണഘടന ആണെന്നും ആ ഘടനയ്ക്ക് അനുസൃതമായാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെ കുറിച്ചും രാഷ്ട്രപതി പറഞ്ഞു. നടപടി ചരിത്രപരമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രാജ്യം ഏറെ പക്വതയോടെയാണ് അയോധ്യ വിധിയെ സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരത്വഭേദഗതി ക്കെതിരെ പ്രതിഷേധവുമായി കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. രാഷ്ട്രപതിയുടെ പ്രസംഗത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം അരങ്ങേറി.