
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിസന്ധിയിലാക്കി കക്ഷിയായ ശിരോമണി അകാലിദള്‍. എന്‍ഡിഎയുടെ ഘടകക്ഷി കൂടിയാണ് ശിരോമണിഅകാലിദൾ. മുസ്‌ലീങ്ങളെയും പൗരത്വ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത യോഗത്തിലാണ് അകാലിദളിന്റെ പ്രതികരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അകാലിദളിന്റെ രാജ്യസഭാംഗം ബല്‍വീന്ദര്‍ സിംഗ്ഭണ്ടര്‍ മതാടിസ്ഥാനത്തിൽ നിയമം കൊണ്ടുവരുന്നതിനെ സ്വീകരിക്കാൻ ഒരുകാരണവശാലും ആവില്ലെന്ന് വ്യക്തമാക്കി. പൗരത്വ നിയമത്തിലൂടെ രാജ്യത്തെ മുസ്‌ലീങ്ങളെ ഒഴിവാക്കരുതെന്നും. നിയമനിർമ്മാണം സ്വീകാര്യമല്ലെന്നും ബല്‍വീന്ദര്‍ സിംഗ് ആവശ്യപ്പെട്ടതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പൗരത്വ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോളും ശിരോമണി അകാലിദള്‍ ആതൃപ്തി രേഖപെടുത്തി രംഗത്ത് എത്തിയിരുന്നു. എന്നാൽ പാര്‍ലമെന്റില്‍ നിയമം അവതരിപ്പിച്ചപ്പോൾ അകാലിദള്‍ പിന്തുണച്ചിരുന്നു.