
വാഷിംഗ്ടണ്‍: ആർഎസ്എസിനെ വെട്ടിലാക്കി പ്രശസ്ത ആക്ടിവിസ്റ്റും കോളമിസ്റ്റുമായ പീറ്റര്‍ ഫ്രീഡ്രിക്ക്. രാഷ്ട്രീയ സ്വയം സേവക സംഘിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിക്കണം എന്ന് അമേരിക്കയോട് (US State Department) ആവശ്യപ്പെട്ട് പീറ്റർ ഒണ്‍ലൈന്‍ പരാതി സമർപ്പിക്കൽ നടപടി ആരംഭിച്ചു.
വിദേശ തീവ്രവാദ പട്ടികയില്‍ ആര്.എസ്.എസിനെ ഉള്‍പ്പെടുത്തണമെന്നാണ് പീറ്ററിന്റെ ആവശ്യം. അര്‍ദ്ധ സൈനിക വേഷം ധരിച്ച് ഇന്ത്യയിൽ പ്രവര്‍ത്തിക്കുന്ന ആർഎസ്എസിൽ മില്യണില്‍ കണക്കിന് പ്രവർത്തകർ ഉണ്ടെന്നും.
സ്വതന്ത്ര ഇന്ത്യയിലെ പ്രധാന വംശഹത്യകളിലും പങ്കെടുക്കുന്നതുൾപ്പെടെയുള്ള കടുത്ത അക്രമങ്ങൾക്ക് ആർഎസ്എസ് ഉത്തരവാദിയാണ്. ആർഎസ്എസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ഞങ്ങൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെടുന്നു എന്നും അദ്ദേഹം പറയുന്നു.
ആര്.എസ്.എസ് ഇറ്റലിയൻ ഏകാധിപതി മുസോളിനിയുടെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ മാതൃക സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. ഇതുവരെ 1500 ന് അടുത്ത് ആളുകൾ സിക്നേച്ചർ പതിപിച്ചു കഴിഞ്ഞു.