
ന്യൂഡൽഹി: ജാമിയമിലിയ സർവകലാശാലയിൽ വെടിവെപ്പ് നടത്തിയ യുവാവ് ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സയെ പോലെ യഥാർഥ ദേശീയവാദിയാണ് എന്ന് ഹിന്ദു മഹാസഭ.
ജാമിയ സർവകലാശാലയിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിശബ്ദമാക്കാൻ മുൻകൈയ്യെടുത്ത യുവാവ് അഭിമാനമാണെന്ന് ഹിന്ദുമഹാസഭ ദേശീയ വക്താവ് അശോക് പാണ്ഡെ വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളാണ് അദ്ദേഹം പറഞ്ഞതായി വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“ഹിന്ദു മഹാസഭയുടെ അനുമോദനങ്ങൾ യുവാവിന് നേരുന്നു എന്നും. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ശിക്ഷ നൽകണമെന്നും. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ വെടിവെക്കണമെന്നും- പാണ്ഡെ പറഞ്ഞു”
അറസ്റ്റിലായ യുവാവിനെ വേണ്ടെന്ന് നിയമ സഹായങ്ങൾ എല്ലാം നൽകുമെന്നും എന്നും പാണ്ഡെ പറഞ്ഞു.
ഇന്നലെയാണ് പോലീസ് നോക്കി നിൽക്കെ ജാമിയ മിലിയ സർവകലാശാലക്ക് പുറത്ത് പൗരത്വ നിയഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ യുവാവ്. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്. സംഭവത്തിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു.