
ന്യൂഡൽഹി: ജാമിയമിലിയ സർവകലാശാല വിദ്യാർഥികൾ നടത്തിയ പൗരത്വ പ്രക്ഷോഭത്തിനെതിരെ നടന്ന വെടിവെപ്പിൽ പ്രതികരണവുമായി അരവിന്ദ് കേജ്രിവാൾ രംഗത്ത്.
ആംആദ്മി സർക്കാർ പേനയും പുസ്കതവും വിദ്യാർഥികൾക്ക് നൽകിയപ്പോൾ. മറ്റു പാർട്ടിക്കാർ അവർക്ക് തോക്ക് അടക്കമുള്ള ആയുധങ്ങളാണ് കൈമാറുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു.
രാജ്യത്ത് നടന്ന ഏറ്റവും വലിയ ഡിജിറ്റൽ മാർക്കറ്റിംഗ് കോൺഫറൻസ് പങ്കെടുക്കാൻ സാധിച്ചതിൽ ഡൽഹിയിലെ ആപ്പ് സർക്കാരിന് നന്ദി പറഞ്ഞുകൊണ്ട് വിദ്യാർത്ഥി പോസ്റ്റ് ചെയ്ത വീഡിയോയെ പരാമർശിച്ചാണ് കേജരിവാളിനെ പ്രതികരണം.
‘പേനയും കമ്പ്യൂട്ടറും പുതിയ സ്വപ്നങ്ങളും ഞങ്ങൾ വിദ്യാർഥികൾക്ക് കൊടുക്കുമ്പോൾ. മറ്റു പാർട്ടിക്കാർ തോക്കും വിദ്വേഷവുമാണ് അവർക്ക് പകർന്നുകൊടുക്കുന്നത്”. നിങ്ങളുടെ കുട്ടികൾക്ക് എന്താണ് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നത്? ഫെബ്രുവരി 8 ന് പറയും”
വ്യാഴ്ച പൗരത്വബില്ലിനെതിരെ ജഅമിയ വിദ്യാർഥികൾ നടത്തിയ മാർച്ചിൽ പോലീസ് നോക്കിനിൽക്കെ ബജ്റംഗ്ദൾ പ്രവർത്തകൻ എന്ന് ഫേസ്ബുക്കിലുടെ വ്യക്തമാക്കിയ യുവാവ് വിദ്യാർഥികൾക്കുനേരെ വെടി വെയ്ക്കുകയായിരുന്നു.