
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നിർഭയ കൊലക്കേസിലെ പ്രതികളുടെ മരണ വാറണ്ട് കോടതി സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ രംഗത്ത്.
കേസിലെ നാലു പ്രതികളെയും എത്രയും വേഗം തൂക്കിലേറ്റണമെന്നും കെജ്രിവാൾ പറഞ്ഞു. നിലവിലെ രാജ്യത്തെ നിയമങ്ങൾ സ്ത്രീ സുരക്ഷയെ അടക്കം മുൻനിർത്തി ഭേദഗതിചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറു മാസത്തിനകം ബലാത്സംഗക്കേസുകളിൽ വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ നമ്മുടെ നിയമം ഭേദഗതി ഉടൻ ചെയ്യണമെന്നും കേജ്രിവാൾ പറഞ്ഞു. പഴുതുകൾ ഉപയോഗിച്ച് നിർഭയ കേസിലെ പ്രതികൾ വധശിക്ഷ നീട്ടിക്കൊണ്ടു പോകുകയാണെന്നും ഡൽഹി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നതിന് ഏതാനും മണിക്കൂറുകൾ ബാക്കിനിൽക്കെ ആണ് പ്രതികൾക്കെതിരായ മരണ വാറണ്ട് പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തത്. പ്രതികളുടെ വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ നടപ്പിലാക്കരുതെന്നാണ് കോടതി ഉത്തരവ്.
അതേസമയം പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട് കെജ്‌രിവാളാണ് ഇതിനുകാരണമെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.