
മുംബൈ: ഏറെ കൊട്ടിഘോഷിച്ച് കേന്ദ്രസർക്കാർ അവതരിപ്പിച്ച ബഡ്ജറ്റോടെ തകർന്നടിഞ്ഞ് ഓഹരി വിപണി. മുംബൈയിലെ ഓഹരി സൂചിക 1000 പോയിൻറ് താഴ്ന്ന് നാൽപതിനായിരം പോയിൻറ് താഴെപോയി. കേന്ദ്രസർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ് വിപണിയിലെ സംഭവവികാസങ്ങൾ. ബജറ്റിന് ശേഷം പലപ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ.
ഏകദേശം നിക്ഷേപകർക്ക് 3.6 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്ന് ഉണ്ടായത്. (സെൻസെക്സ്) 987 പോയിന്റും (നിഫ്റ്റി) 300 പോയിന്റും ഇടിഞ്ഞു. കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനോട് നിക്ഷേപകർ മുഖംതിരിച്ചതാണ് ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയുണ്ടാകാൻ കാരണം
റിയല്‍ എസ്‌റ്റേറ്റ്, ഓട്ടോമൊബൈല്‍, അക്വാകള്‍ച്ചര്‍ അടക്കം നിരവധി മേഖലകളിൽ കാര്യമായി പരാമര്‍ശിക്കാതെയായിരുന്നു കേന്ദ്ര ബജറ്റ് അവതരണം.
നിലവിലെ പ്രതിസന്ധിയെ മറികടക്കാനുതകുന്ന നടപടികള്‍ സര്‍ക്കാരില്‍നിന്നും ഉണ്ടാകുമെന്നായിരുന്നു നിക്ഷേപകർ കരുതിയിരുന്നത്. എന്നാൽ ആ പ്രതീക്ഷയൊക്കെ അസ്ഥാനത്തായതാണ് കാണാനായത്. ഇതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഐടിസി, എച്ച്ഡിഎഫ്‌സി, ടാറ്റാ മോട്ടഴ്സ് ഓഹരികളാണ് കനത്ത ഇടിവ് നേരിട്ടത്.