fbpx

കേന്ദ്രബജറ്റ് ഒറ്റനോട്ടത്തിൽ ; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവ

2.1 ലക്ഷം കോടിരൂപ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ ലക്ഷ്യം.
കന്പനി നിയമത്തിൽ സമൂല അഴിച്ചുപണി.

ചില കേസുകൾക്ക്‌ ക്രിമിനൽ നടപടി ഉണ്ടാകില്ല. 2021ൽ ജിഡിപി 10 ശതമാനം ആക്കുക ലക്ഷ്യം. ധനക്കമ്മി 3.8 ശതമാനമാക്കും

എൽഐസിയുടെവിൽപന പ്രഖ്യാപിച്ചു, ഈവർഷംതന്നെ പ്രാഥമിക ഓഹരി വിൽപന തുടങ്ങും ഐഡിബിഐ ബാങ്കിലെ സർക്കാർ നിക്ഷേപങ്ങൾ പൂർണമായും വിൽക്കും.

ബാങ്കുകളിലെ നിക്ഷേപങ്ങൾ സുരക്ഷിതം. 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക്‌ ഡപ്പോസിറ്റ്‌ ഇൻഷുറൻസ്‌

സർക്കാരിന്റെ പ്രഥമ പരിഗണന ദേശീയ സുരക്ഷയ്‌ക്ക്‌.

ബാങ്ക്‌ നിയമനത്തിന്‌ ഓൺലൈൻ പൊതുപരീക്ഷ

വനിതാ ക്ഷേമത്തിന്‌ 28600 കോടി പോഷകാഹാര പദ്‌ധതികൾക്ക്‌ 35600 കോടി. മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിന്‌ 9000 കോടി

അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ 5 വർഷത്തിനുള്ളിൽ 100ലക്ഷം കോടി രൂപ ചെലവഴിക്കും

പട്ടികജാതി, ഒബിസി വിഭാഗങ്ങൾക്ക്‌ 85,000 കോടി രൂപ പട്ടികവർഗവിഭാഗങ്ങളുടെ വികസനത്തിന്‌ 53,700 കോടി രൂപ

അഞ്ച്‌ പൗരാണിക സ്‌ഥലങ്ങളിൽ മ്യുസിയം സ്‌ഥാപിക്കും . ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി മ്യൂസിയം

ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താൻ കൂടുതൽ ട്രെയിനുകൾ. 27,000കിലോ മീറ്റർ റെയിൽവേ ലൈൻ വൈദ്യുതീകരിച്ചു. റെയിൽരംഗത്ത്‌ കൂടുതൽ സ്വകാര്യ നിക്ഷേപം.

വ്യവസായ വാണിജ്യ മേഖലയ്‌ക്ക്‌ 27,300 കോടി രൂപ,നിക്ഷേപങ്ങൾക്ക്‌ ഉപദേശം നൽകാനും സ്‌ഥല ലഭ്യത ഉഹപ്പാക്കാനും സംസ്‌ഥാന തലത്തിൽ പദ്ധതി.

ഇലക്ട്രോണിക് ഉപകരണങ്ങളും മൊബൈൽ ഫോണുകളും ഇന്ത്യയിൽ നിർമ്മിക്കാൻ പ്രോത്സാഹനം

6000 കിലോമീറ്റർ ഹൈവേകളിൽനിന്ന്‌ വരുമാനം കൂട്ടും. ഡൽഹി ‐മുംബൈ എക്‌സ്‌പ്രസ്‌ ഹൈവേ 2023ൽ പൂർത്തിയാക്കും

ആരോഗ്യ മേഖലയ്‌ക്ക്‌ അധികമായി 69000 കോടി രൂപ.

ക്ഷയരോഗം 2015നകം നിർമ്മാർജനം ചെയ്യും
മൊബൈൽ ഫോൺ, ഇലക്‌ട്രോണിക്‌സ്‌ ഉൽപ്പന്നങ്ങളുടെ നിർമ്മാണ ശൃംഖല സ്‌ഥാപിക്കും

അഞ്ച്‌ പുതിയ സ്‌മാർട്ട്‌ സിറ്റികൾ

വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ 99300കോടി രൂപയുടെ വിഹിതം.ഇണ്യ വികസനത്തിന്‌ തിൽ 3000 കോടി നൈപുണ്യവികസനത്തിന്‌

സ്‌റ്റഡി ഇൻ ഇന്ത്യാ പേരിൽ ഇന്ത്യയിൽ പഠിക്കാൻ വിദേശംവിദ്യാർത്ഥികൾക്ക്‌ അവസരം. പുതിയ വിദ്യാഭ്യാസനയം ഉടനെ അവതരിപ്പിക്കും

നിരാലംബർക്കായി ഓൺലൈൻ ബിരുദ വിദ്യാഭ്യാസം . വിദ്യാഭ്യാസ രംഗത്ത്‌ കൂടതൽ വിദേശനിക്ഷേപം ഉറപ്പാക്കും

മെഡിക്കൽ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കും

നാഷ്‌ണൽ പൊലീസ്‌, ഫൊറൻസിക്‌ സർവകലാശാലകൾ സ്‌ഥാപിക്കും
കാർഷിക ഉൽപ്പന്നങ്ങൾ കയറ്റിയയക്കാൻ കിസാൻ ഉഡാൻ വിമാനം

ആയുഷ്‌മാൻ പദ്ധതി വിപുലീകരികരിക്കും.112 ജില്ലകളിലെ ആശുപത്രികളിൽ കൂടി ആയുഷ്‌മാൻ ആരോഗ്യ ഇൻഷുറൻസ്‌. പി പിപി മാതൃകയിൽ കൂടുതൽ ആശുപത്രികളെ ചേർക്കും

ബാങ്കിതര ധനകാര്യ സ്‌ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും പിന്തുണ കൃഷിക്കാർക്കു വായ്പ നൽകുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും.

ജലദൗർബല്യം നേരിടാൻ 100 ജില്ലകൾക്ക്‌ പ്രത്യേക പദ്ധതി

വനിതാ സ്വയം സഹായ സംഘങ്ങളെ ഉൾപ്പെടുത്തി ധനലക്ഷ്‌മി പദ്ധതി

20 ലക്ഷം കർഷകർക്ക്‌ സോളാർ പമ്പ്‌ . തരിശുഭൂമിൽ സോളാർ പവർ പ്ലാൻറ്‌

ജിഎസ്‌ടി നിരക്ക്‌ കുറച്ചതോടെ കുടുംബ ചെലവ്‌ 4 ശതമാനം കുറയും

2022 നുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും.
അതിനായി 16 ഇന പരിപാടി ജനങ്ങളുടെ വരുമാനവും വാങ്ങൽ ശേഷിയും വർദ്ധിപ്പിക്കും

ജിഎസ്‌ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം നാൽപതു കോടി കവിഞ്ഞെന്നും. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശശക്തിയായെന്നും. 286 ബില്യൺ ഡോളറി​െൻറ വിദേശ നിക്ഷേപം 2014 മുതൽ ഉണ്ടായെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

ധനവിനിയോഗം മെച്ചപ്പെടുത്തി, ബാങ്കുകളുടെ കിട്ടാക്കടം കുറച്ചു. നാധാരണക്കാരെ സഹായിക്കുന്നതാണ്‌ നികുതി പരിഷ്‌ക്കരണം നടത്തി. പതിനാറുലക്ഷം പുതിയ നികുതിദായകർ ഉണ്ടായി എന്നും. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്‌തമായെന്നും.
പണപ്പെരുപ്പം നിയന്ത്രിക്കാനായി എന്നും. ജിഎസ്‌ടി ചരിത്രപരമായ പരിഷ്‌ക്കരണം ആണെന്നും
സാമ്പത്തിക മേഖലയിൽ ജനവിശ്വാസം നേടാനായി എന്നും ധനമന്ത്രി പറഞ്ഞു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button