
ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ പ്രധാനമന്ത്രിയുടെ സുരക്ഷക്കായി വകയിരുത്തിയത് 540 കോടി രൂപ. ബാലാക്കോട്ട്- പുല്‍വാമ ഭീകരാക്രമണത്തിനും തിരിച്ചടിക്കും ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് മോദിയുടെ സുരക്ഷാ ചിലവ് വധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മുൻവര്‍ഷത്തെക്കാൾ 120 കോടി വർധിച്ചു എന്ന് എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻ വർഷമിത് 420 കോടി രൂപയായിരുന്നു.
മോദിയുടെ സുരക്ഷയ്ക്കായി 540 കോടി ബജറ്റില്‍ വകയിരുത്തി എങ്കിലും 600 കോടിയെങ്കിലും എസ്‍പിജി സുരക്ഷക്ക് ചെലവിടേണ്ടി വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ, മന്‍മോഹന്‍ സിംഗ് എന്നിവരുടെ ഉയർന്നസുരക്ഷ ഒഴിവാക്കിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ സംരക്ഷ വർധിപ്പിച്ചത്. കോൺഗ്രസ് നേതാക്കളുടെ സുരക്ഷ ഒഴിവാക്കിയപ്പോൾ ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് ഒഴിവാക്കിയതെന്നാണ് അന്ന് ബിജെപി നേതാക്കൾ നൽകിയ വിശദീകരണം.