
ഉത്തർപ്രദേശ്: വിശ്വഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ഛൻ പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ടു. ബെെക്കിലെത്തിയ ആളുകൾ വെടിവച്ചു കൊല്ലുകയായിരുന്നു രഞ്ജിത്ത് ബച്ഛനെ.
ലക്ക്‌നൗവിലെ ഹസ്രത്ഗഞ്ചിൽ നടക്കാനിറങ്ങിയ അദ്ദേഹത്തെ തലയ്ക്ക് വെടിവെച്ചാണ് അക്രമികൾ കൊലപ്പെടുത്തിയത്. തലയിൽ ഒന്നിലതികം വെടിയേറ്റതായാണ് റിപ്പോർട്ട്.
കൊറോണ വൈറസ്: വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു
ഉടനൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ യുപി പൊലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.