
ന്യൂദല്‍ഹി: മോഡിസർക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് തൃണമൂല്‍ മന്ത്രി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഐസിയുവില്‍ നിന്നും വെന്റിലേറ്ററിലാക്ക് ആകുന്നതാണ് കേന്ദ്ര സർക്കാരിന്റെ ബജറ്റെന്ന് ബംഗാൾ ധനമന്ത്രി അമിത് മിത്ര ആരോപിച്ചു. “ബജറ്റവതരണത്തിന് മുൻപ് നമ്മുടെ സമ്പദ് വ്യവസ്ഥ ഐസിയുവിൽ ആയിരുന്നു. ബജറ്റവതരണത്തിനു ശേഷം വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കാവുന്ന അവസ്ഥയിലായി”
ഏറ്റവും സാധാരണക്കാരായവരെ മുതല്‍ സമൂഹത്തിനെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുന്ന ബുദ്ധിശൂന്യവും ജനവിരുദ്ധവുമായ ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ജി.ഡി.പിയെന്നും. രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കേന്ദ്ര സർക്കാർ ബഡ്ജറ്റിലുടെ മുന്നോട്ടുവെക്കുന്നില്ല എന്നും അമിത് മിത്ര ആരോപിച്ചു.
15 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് നമ്മുടെ നിർമാണ മേഖല. നിക്ഷേപം 17 വര്‍ഷത്തെ വലിയ ഇടിവിലും ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷികമേഖല അടക്കം കഴിഞ്ഞ നാലു വർഷത്തെ ഏറ്റവും വലിയ ഇടിവിലാണ് ഇപ്പോഴുള്ളതെന്നും ഇതിനൊന്നും പരിഹാരം കാണാനുള്ള ഒന്നും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി കേരള ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ നികുതിവിഹിതം 5000 കോടി കുറയുമെന്നും ഐസക് വ്യക്തമാക്കിയിരുന്നു. കേരളത്തെ പാടെ അവഗണിച്ച ബജറ്റാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയനുംം ബജറ്റിനെതിരെ വൻ പ്രതിഷേധം ഉയർത്തുക തന്നെ വേണമെന്ന് കോടിയേരി ബാലകൃഷ്ണനും. ബജറ്റിൽ കേരളത്തിനുള്ള നികുതിവിഹിതം വൻതോതിൽ കുറച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവനും പറഞ്ഞിരുന്നു.