
ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരെ ആദായ നികുതി മാറ്റങ്ങൾ ഗുരുതരമായി ബാധിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഇന്ത്യയിൽ വർഷത്തിൽ 182 ദിവസമോ അതിൽ അതികമോ ദിവസം താമസിക്കുന്നവർക്ക് ആണ് നികുതി ബാധകം. 120 ദിവസമായി ഇതുകുറക്കുന്നതാണ് പുതിയ ഭേദഗതി. ഇതോടെ തങ്ങുന്ന പല പ്രവാസികളു. ആദായ നികുതി ഇളവിനു പുറത്താകും.
വിദേശനാണ്യം രാജ്യത്തിനായി സമ്പാദിക്കുന്ന എല്ലാ സാധാരണക്കാരന്റെയും വയറ്റത്തടിക്കുന്ന പ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
Also read: ആർഎസ്‌എസ് നേതാവിന്റെ കൊലപാതകം; പ്രതികളായ 9 ആർഎസ്‌എസുകാരും കുറ്റക്കാരെന്ന് കോടതി
ബജറ്റവതരണത്തിനു പിന്നാലെ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.
കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ തീർത്തും അവഗണിക്കുന്നതാണ് ബജറ്റെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.