
ചെന്നൈ: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വബില്ലിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടികളുമായി തമിഴ്നാട്ടിൽ ഡിഎംകെ. സംസ്ഥാനത്ത് ബില്ലിനെതിരെ പ്രതിഷേധിക്കുന്ന ആളുകളുടെ ഒപ്പുശേഖരണ പരിപാടിയ്ക്ക് ഇന്ന് തുടക്കം കുറിച്ചു.
ബില്ലിനെതിരെ ഏകദേശം ഒരു കോടിയിലധികം ഒപ്പുശേഖരിയ്ക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഡി.എം.കെയുടെ അധ്യക്ഷനായ എംകെ സ്റ്റാലിന്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നിന്ന് ഒപ്പുശേഖരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ഫെബ്രുവരി രണ്ട് ഞായറാഴ്ച മുതല്‍ എട്ട് വരെയാണ് ക്യാമ്പയിന്‍ നടക്കുകയെന്നാണ് സൂചന.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെതിരെ ഇന്നും രൂക്ഷമായി സ്റ്റാലിൻ പ്രതികരിച്ചു. “ബജറ്റിൽ പലതും സ്വകാര്യ വത്ക്കരിക്കാനുള്ള താല്‍പര്യമാണ് കാണാനായത് എന്നും. സാമ്പത്തിക മേഖല ഉള്‍പ്പെടെ പലയിടത്തും പറ്റിയ പരാജയം മറച്ചു വെക്കാനും. ഇതിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും വേണ്ടിയാണ് കേന്ദ്രം സിഎഎയുമായി മുന്നോട്ട് പോവുന്നതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
അതേസമയം ഇന്നലേയും ബജറ്റിനെതിരെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. തൊഴിലില്ലായ്മ, ഗ്രാമീണ-കാർഷിക ദുരിതങ്ങൾ, സാമ്പത്തിക മാന്ദ്യം എന്നിവ പരിഹരിക്കുന്നതിന് ബജറ്റിൽ പരിഹാരമില്ലെന്നും. ബജറ്റ് സമ്പന്നർക്ക് അനുകൂലവും. സാധാരണക്കാർക്ക് അനുകൂലമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു