
ബെംഗളൂരു: ഗാന്ധിയെ അപമാനിച്ച് വീണ്ടും ബിജെപി നേതാവ് രംഗത്ത്. ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരം നാടകമായിരുന്നെന്ന് ബിജെപിയുടെ കേന്ദ്ര മന്ത്രി അനന്തകുമാർ ഹെഗ്‌ഡെഗെ. ബെംഗളൂരുവിലെ പരിപാടിയിലാണ് സ്വാതന്ത്ര്യസമരത്തെയും രാഷ്ട്രപിതാവിനെയും അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി അനന്തകുമാർ ഹെഗ്‌ഡെ സംസാരിച്ചത്.
ഗാന്ധിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെയടക്കം ചോദ്യംചെയ്ത അദ്ദേഹം. ബ്രിട്ടീഷുകാരുടെ അനുവാദത്തോടെയും സമ്മതത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യ സമരമെന്നും അനന്തകുമാർ ഹെഗ്‌ഡെ പറഞ്ഞു.
സ്വാതന്ത്ര്യസമരം ഒത്തുകളിയായിരുന്നു. ഇവർക്കാർക്ക് ആർക്കെങ്കിലും പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഗാന്ധിയുടെ സത്യാഗ്രഹവും നിരാഹാരസമരവും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. ബ്രിട്ടീഷുകാർ രാജ്യം വിട്ടത് നിരാശമൂലമാണെന്നും. ഗാന്ധി വധവുമായി ആർഎസ്എസിന് ബന്ധമില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു.
അതേസമയം ഹെഗ്‌ഡെയെ തള്ളി ബിജെപി നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ആർഎസ്എസും ബിജെപിയും മഹാത്മാഗാന്ധിയെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും. ഹെഗ്‌ഡെയുടെ പ്രസ്താവനയെ അംഗീകരിക്കുന്നില്ലെന്നും ബിജെപി നേതാവ് ജി. മധുസുദൻ പറഞ്ഞു.
അതേസമയം നന്ദകുമാർ ഹെഗ്‌ഡെയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ജനപ്രതിനിധിയാകാൻ യോഗ്യതയില്ലെന്നും. അദ്ദേഹത്തിന്റെ മാനസികനില തന്നെ തെറ്റിയിരിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.