
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കെജ്രിവാൾ ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ ഡൽഹിയിൽ അരാജകത്വം വ്യാപിക്കുമെന്ന് മോദി വ്യക്തമാക്കി.
അതേസമയം ഡൽഹിയിൽ ബിജെപി അധികാരത്തിൽ വന്നാൽ കോളനികളുടെ വികസനത്തിന് നടപടികൾ സ്വീകരിക്കുമെന്നും മോദി തിരഞ്ഞെടുപ്പ് പരിപാടിയിൽ പറഞ്ഞു.
പൗരത്വ ബില്ലിനെതിരെ ഷഹീൻ ബാഗർ, ജാമിയ നഗറർ എന്നിവടങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ യദൃശ്ചികമല്ലെന്നും. അതൊരു പദ്ധതിയുടെ ഭാഗമാണെന്നും മോദി ചൂണ്ടിക്കാട്ടി. ഈ സമരക്കാർ കാരണം ഡൽഹിക്കും നോയ്ഡയ്ക്കുമിടയിലുള്ള യാത്രക്കാർ കഷ്ടപ്പെടുകയാണെന്നും.
ഡൽഹിയെ അടക്കം അരാജകത്വത്തിന്റെ ഇടമാക്കാനാവില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം അക്രമത്തെ അപലപിച്ച കോടതിയുടെ അടക്കം വാക്കുകേൾക്കാൻ അവർ തയ്യാറല്ലെന്നും. എന്നിട്ടവർ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നെന്നും മോദി വിമർശിച്ചു. ഡൽഹിയിലെ പാവപ്പെട്ടവർ ബിജെപിയെ അധികാരത്തിലെത്തിച്ചാൽ മികച്ച വീടുകൾളടക്കം നിർമിച്ചുനൽകുമെന്ന വാഗ്ദാനവും മോദി നൽകി.
പാവപ്പെട്ടവർക്കായി മറ്റു സംസ്ഥാനങ്ങളിൽ നിരവധി കാര്യങ്ങൾ ബിജെപി സർക്കാർ ചെയ്യുന്നുണ്ടെന്നും. ഡൽഹിയിലെ പാവപ്പെട്ടവർക്ക് ഇത്തരം കാര്യങ്ങൾ ചെയ്തുനൽകാൻ ഡൽഹി സർക്കാർ തയ്യാറാകുന്നില്ല എന്നും അരവിന്ദ് കേജരിവാളിനെ ലക്ഷ്യം വച്ച് മോദി ആരോപിച്ചു.