
റാഞ്ചി: മോദിക്കും അമിത്ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചിയിലെ ജില്ലാ കോടതിയിലാണ് കേസ്. ജാര്‍ഖണ്ഡിലെ അഭിഭാഷകന്‍ എച്ച്.കെ സിങ്ങാണ് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. 15 ലക്ഷം രൂപവീതം അധികാരത്തിലെത്തിയാല്‍ നല്‍കാമെന്ന് പറഞ്ഞ് ഇരുവരും വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നത് എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം 415,420,123(B) എന്നീ വകുപ്പുകള്‍ ഉൾപെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം പരാതിയില്‍ വിചാരണാനടപടികള്‍ ആരംഭിച്ചതായാണ് വിവരം. കേസിലെ മൂന്നാമത്തെ പ്രതി കേന്ദ്രമന്ത്രി രാംദാസ് അത്തവാലെയാണ്.
പൗരത്വ ഭേദഗതിയിൽ മാറ്റം വരുത്തുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പറഞ്ഞിരുന്നെന്നും. അത് നടപ്പിൽ വരുത്തുകയും ചെയ്തു. എങ്കിൽ എന്തുകൊണ്ടാണ് 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടിലിടാന്‍ കഴിയാത്തതെന്ന് പരാതിക്കാരനായ എച്ച്.കെ സിങ്ങ് ചോദിച്ചു
നാളെ നടത്താനിരുന്ന; സ്വകാര്യ ബസ് സമരം പിൻവലിച്ചു
എന്നാൽ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇറക്കിയ ബിജെപിയുടെ പ്രകടനപത്രികയിൽ ഇത്തരമൊരു വാഗ്ദാനം ഇല്ലെന്നാണ് ബിജെപി പ്രവർത്തകരുടെ വാദം. അതേസമയം ആരോപണം “പബ്ലിസിറ്റി സ്റ്റണ്ട്” എന്നാണ് ബിജെപി ആരോപിച്ചത്. വർഷങ്ങൾക്ക് ശേഷം കേസ് ഫയൽ ചെയ്യുന്നത് വിലകുറഞ്ഞ പബ്ലിസിറ്റിസ്റ്റണ്ട് മാത്രമാണെന്ന് ബിജെപി വക്താവ് വ്യക്തമാക്കി.