
ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിനെ വിലക്കണമെന്ന ആവിശ്യവുമായി ആംആദ്മി പാർട്ടി രംഗത്ത്. ഇത് സംബന്ധിച്ച് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു എന്ന് പിടിഐ ആണ് റിപ്പോർട്ട് ചെയ്യുന്നത്. “പൗരത്വ ബില്ലിനെതിരെ സമരം ചെയ്യുന്ന ഷാഹീന്‍ബാഗിലെ ആളുകൾ കശ്മീർ ഭീകരരെ പിന്തുണക്കുന്നവർ ആണെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രസംഗിച്ചത്.”
പ്രസ്തുത വിഷയം ചൂണ്ടിക്കാട്ടിയാണ് ആംആദ്മി പാർട്ടി കത്തയച്ചത്. ശുദ്ധമായ കുടിവെള്ളം പോലും ഡൽഹി ജനതയ്ക്ക് നല്‍കാന്‍ കഴിയാത്ത കെജ്‌രിവാള്‍ പൗരത്വബില്ലിനെതിരെ സമരം ചെയ്യുന്നവർക്ക് ബിരിയാണി വിതരണം ചെയ്യുകയാണെന്ന വിവാദ പരാമർശവും യോഗി ആതിത്യനാദഥ് നടത്തിയിരുന്നു.
അതേസമയം യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി വിവിധ രാഷ്ട്രീയ പാർട്ടികളടക്കം പ്രസംഗത്തിന് പിന്നാലെ രംഗത്തെത്തിയിരുന്നു. ഏതാനും ദിവസങ്ങൾ മുമ്പ് താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്ന് വിദ്വേഷ പ്രസംഗം നടത്തിയെന്ന കാരണത്താൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനേയും, ബിജെപി നേതാവ് പര്‍വേശിനേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയിരുന്നു.