fbpx

ലൗ ജിഹാദ് കേസുകൾ കേരളത്തിലില്ലെന്ന്; കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സംസ്ഥാന സർക്കാർ പറഞ്ഞത് ശരിവച്ച് കേന്ദ്രവും

ന്യൂഡല്‍ഹി: ലൗ ജിഹാദ് കേസുകൽ കേരളത്തിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ടു വർഷത്തിനിടയിൽ കേരളത്തിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം ലോക്സഭയിൽ നൽകിയ മറുപടി.

കോൺഗ്രസ് നേതാവും എംപിയുമായ ബെന്നി ബഹനാന്‍ ലോക്സഭയിൽ ചോദ്യം ഉന്നയിച്ചത്. ലൗജിഹാദ് കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും. ലൗ ജിഹാദിന് വ്യാഖ്യാനം നിയമത്തില്‍ ഇല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമസഭയിൽ പറഞ്ഞു.

അതേസമയം വ്യത്യസ്തമത വിഭാഗത്തില്‍ പെട്ടവര്‍ വിവാഹം കഴിച്ച 2 കേസുകള്‍ സംസ്ഥാനത്ത് അന്വേഷിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം ലോക്സഭയിൽ വ്യക്തമാക്കി. ഈ കേസുകൾ എന്‍ഐഎയാണ് അന്വേഷിക്കുന്നത്.

കേരളത്തില്‍ വന്‍ തോതില്‍ ക്രിസ്ത്യന്‍ കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായി ലൗജിഹാദ് നടക്കുന്നതായി സീറോ മലബാർസഭ ഏതാനും ദിവസങ്ങൾ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സീറോമലബാർസഭയുടെ വാദത്തെ സര്‍ക്കാര്‍ തളളിയിരന്നു.

കേരളത്തിൽ ലൗജിഹാദുണ്ടന്ന വാദവുമായി ആർഎസ്‌എസ്‌ ബിജെപി പ്രവർത്തകരടക്കം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. ഇവരുടെയോക്കെ വാദത്തെ തള്ളിയാണ് കേന്ദ്രത്തിന്റെ മറുപടി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button