
ന്യൂഡൽഹി: ദില്ലി തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് വൻ പ്രതീക്ഷ നൽകി ടൈംസ് നൗ പ്രവചനം. തിരഞ്ഞെടുപ്പില്‍ ആപ് 54 മുതല്‍ 60 വരെ സീറ്റ് നേടാമെന്നാണ് ടൈംസ് നൗ ചാനലിന്റെ പ്രവചനം. അതേസമയം ബിജെപിയ്ക്ക് ഒട്ടും പ്രതീക്ഷ നൽകാത്തതാണ് പ്രവചനം. 10 മുതല്‍ 14 സീറ്റ് വരെ ബിജെപി നേടുമെന്നാണ് അഭിപ്രായസര്‍വേ വ്യക്തമാക്കുന്നത്.
ടെെംസ് നൗ സർവേയിൽ എടുത്തുപറയുന്ന മറ്റൊരുകാര്യം മുൻപ് ഡൽഹി ഭരിച്ച കോണ്‍ഗ്രസിന് പരമാവധി രണ്ട് സീറ്റാണ് പ്രവചിക്കുന്നത്. ഡൽഹിയിൽ ആകെ 70 സീറ്റാണുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം ഡൽഹിയിൽ ബിജെപി വൻമുന്നേറ്റമാണ് നടത്തിയിരുന്നത്.
ഇപ്‌സോസാണ് ടൈംസ്നൗവിനു വേണ്ടി സര്‍വേ നടത്തിയത്.
ആംആദ്മി പാർട്ടി 52 ശതമാനം വോട്ടും. ബിജെപി 34 ശതമാനം വോട്ടും. മുൻപ് ഡൽഹി ഭരിച്ച കോൺഗ്രസ് 4 ശതമാനം വോട്ടും. മറ്റു പാർട്ടികൾ 10 ശതമാനം വോട്ടും നേടുമെന്നാണ് സർവ്വേ പ്രസംഗിക്കുന്നത്. അതേസമയം ബിജെപി ദേശീയ നേതൃത്വത്തിനെയടക്കം സർവെ ഞെട്ടിച്ചാരിക്കുകയാണ്. പൗരത്വബില്ലിനെതിരായ ശക്തമായ ജനവികാരളുണ്ടായാൽ പ്രവചനത്തിലും താഴെ വോട്ടുകളെ ബിജെപിയ്ക്ക് ലഭിക്കു