
കൊച്ചി: ലാഭത്തിൽ പ്രവർത്തിക്കുന്ന എൽഐസിയുടെ ഓഹരി വിൽക്കാൻ കേന്ദ്രസർക്കർ നടത്തുന്ന നീക്കത്തിനെതിരെ. എൽഐസി ജീവനക്കാരും ഏജന്റുമാരുമടക്കം പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്ത് ജീവനക്കാരുടെ നേത്യത്വത്തിൽ ഇറങ്ങിപ്പോക്ക് സമരമടക്കമാണ് നടത്തിയത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഏതാനും ദിവസങ്ങൾ മുമ്പ് നടന്ന ബജറ്റ് അവതരണത്തിലാണ് നിർമ്മലസീതാരാമൻ ഇന്ത്യയിലെ ഏറ്റവുംവലിയ ഇൻഷുറൻസ് സ്ഥാപനമായ എല്‍ഐസിയുടെ ഓഹരി വിൽക്കുമെന്ന് പ്രഖ്യാപിച്ചത്. അടുത്ത സാമ്പത്തിക വർഷം രണ്ടാം പകുതിയിൽ ഓഹരി വിൽപ്പന നടത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇതുമുന്നിക്കണ്ടാണ് ജീവനക്കാർ പ്രതിഷേധ പരിപാടികൾക്ക് തുടക്കമിട്ടത്.
അതേസമയം ദേശതാത്പര്യത്തിന് വിരുദ്ധമാണ് എൽഐസിയുടെ ഓഹരി വിൽപ്പനയെന്നും. അടിസ്ഥാന സൗകര്യവികസനം, സാമൂഹ്യ മേഖല, ഭവനനിർമാണം, തുടങ്ങിയവയ്ക്ക് പണം ആവശ്യമുള്ളപ്പോഴെല്ലാം സർക്കാരിനെ തങ്ങൾ സഹായിക്കാറുണ്ടെന്നും. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുകയാണ് ഇതിനെ വിറ്റഴിക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നതെന്നും എൽഐസി ജീവനക്കാർ പറഞ്ഞു .