
ചെന്നൈ: തമിഴ് സൂപ്പർത്താരം വിജയ് ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ സെറ്റില്‍ നിന്നാണ് വിജയെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി വിജയ്‌യെ ഓഫീസിലേക്ക് കൊണ്ടുപോയി.
കസ്റ്റഡിയിലെടുത്തത് എജിഎസ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളാണ് എജിഎസ് എന്റർടെയ്ൻമെന്റ് കമ്പനി.
നടന്റെ ചെന്നൈയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. സര്‍ക്കാര്‍ മെര്‍സല്‍, എന്നീ സൂപ്പർഹിറ്റ് വിജയ് ചിത്രങ്ങളിൽ കേന്ദ്രസര്‍ക്കാരിനെയും അണ്ണാ ഡിഎംകെ സര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിക്കുന്ന ഭാഗങ്ങളടക്കം നേരത്തെ വിവാദമായിരുന്നു. അതേസമയം പ്രതികാര നടപടിയാണെന്ന ആരോപണവുമായി വിജയ് ഫാൻസ് സോഷ്യൽ മീഡിയയിലുടെ രംഗത്തെത്തിയിട്ടുണ്ട്.