
ന്യൂഡൽഹി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വീണ്ടും ബിജെപി നേതാവിനെ വിലക്കി. പർവേഷ്വർമ്മയ്ക്കാണ് വിലക്ക്. ദില്ലി മുഖ്യമന്ത്രി കെജ്രിവാളിനെ ഭീകരനെന്നു വിളിച്ച സംഭവത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നടപടി. ബിജെപി നേതാവും എംപിയുമായ പർവേഷ് വർമ്മയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇരുപത്തിനാല് മണിക്കൂറാണ് പ്രചാരണ വിലക്കേർപ്പെടുത്തിയത്.
പർവേഷ് വർമ്മ നടത്തിയ പരാമർശങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടമടക്കം ലംഘിക്കുന്നതാണെന്ന് കമ്മീഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ വിദ്വേഷ പരത്തുന്ന രീതിയിലുള്ള പ്രസംഗം നടത്തിയതിന്റെ പേരിൽ മുമ്പും ഇദ്ദേഹത്തിനെതിരെ ഡൽഹി തിരഞ്ഞെടുപ്പുകമ്മീഷൻ പ്രചാരണ വിലക്കേർപ്പെടുത്തിയിരുന്നു.
ഷഹീൻബാഗിലടക്കം പ്രതിഷേധം നടത്തുന്നവരെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിലാണ് മുന്പ് വർമയെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയത്. പുതിയ വിലക്ക് കെജ്രിവാളിനെ ഭീകരനെന്ന് വിളിച്ച സംഭവത്തിലാണ്. ഡൽഹി ജനതയ്ക്ക് മാത്രമെ തന്നെവിലക്കാനാകൂവെന്നുംം ഫെബ്രുവരി 8ന് ജനങ്ങൾ തീരുമാനിക്കുമെന്നും ബിജെപി നേതാവ് പ്രതികരിച്ചു.