
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തിട്ട് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ സോഷ്യൽ മീഡിയയിലടക്കം ട്രെന്‍ഡിംഗായി സ്റ്റാന്‍ഡ് വിത്ത് വിജയ് എന്ന ഹാഷ് ടാഗ് ക്യാമ്പയിൻ. ആരാധകരും രാജ്യത്തെ സാധാരക്കാരുമടക്കം ക്യാമ്പയിന് പിന്തുണ രേഖപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
ഇതുവരെ 450 കെ ട്വിറ്റാണ് പ്രസ്തുത ഹാഷ് ടാഗിൽ ട്വിറ്ററിൽ വന്നിരിക്കുന്നത്. തമിഴ് സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത്രയ്ക്ക് വലിയ പിന്തുണ ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് ഇതാദ്യമായാണ്. എവിടെയാണ് ദളപതി വിജയ്യെന്നും എന്താണ് വിജയ് ചെയ്ത കുറ്റമെന്നുമുള്ള ചോദ്യങ്ങളുയര്‍ത്തി. കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചാണ് ആരാധകരടക്കം രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ വിജയിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ ആരാധകരോട് സംയമനം പാലിക്കാണമെന്ന അഭ്യർഥനയുമായി വിജയ് ഫാന്‍സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. നിലമ്പൂർ എംഎൽഎ പിവി അൻവറും. ഇപി ജയരാജനുമടക്കം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടടക്കം വിജയ് ആരാധകർ ട്വിറ്റ് ചെയ്തിട്ടുണ്ട്.
Also Read നടൻ വിജയ്ക്ക് ഐക്യദാർഢ്യവുമായി പിവി അന്‍വർ
തമിഴ് സൂപ്പർസ്റ്റാർ രജനി കാന്തിനെതിരായ നികുതി വെട്ടിപ്പുകേസുകള്‍ ആദായനികുതി വകുപ്പ് അവസാനിപ്പിച്ചത് ചോദ്യം ചെയ്തും വിജയ് ഫാൻസ് രംഗത്തെത്തിയിട്ടുണ്ട്.