
ന്യൂഡൽഹി: വിദ്യാർഥിയെ പീഡിപ്പിച്ചകേസിൽ എ.ബി.വി.പി മുൻ നേതാവ് അറസ്റ്റിൽ. ജെഎൻയു ക്യാംപസിലെ വിദ്യാർത്ഥിയെയാണ് ഇയാള് പിടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായ രാഘവേന്ദ്ര മിശ്ര ഗവേഷക വിദ്യാർഥിയായിരുന്നു.
സബർമതി ഹോസ്റ്റലിന്റെ ഭാരവാഹിയി പ്രവർത്തിച്ച മിശ്രയ്ക്കയതിരെ നേരത്തെയു. നിരവധി പെൺകുട്ടികൾ പരാതി നൽകിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിലൊന്നും നടപടിയെടുത്തിരുന്നില്ലെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഹോസ്റ്റലിലേക്ക് പഠനകാര്യം ചർച്ചചെയ്യാനെന്ന പേരിൽ പെൺകുട്ടിയെ വിളിച്ച ശേഷം ഇയാള് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ട്. മുറിയിൽ സ്ഥാപിച്ച അപകടഅലാം മുഴക്കിയ പെൺകുട്ടിയെ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാർ എത്തിയാണ് രക്ഷപ്പെടുത്തിയത്.
തുടർന്ന് ഇയാളെ പിടികൂടി വിദ്യാർഥികൾ ചേർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എബിവിപി നേതാവിനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 323,354, പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. 2ാം യോഗിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഘവേന്ദ്ര മിശ്ര, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അതേ വസ്ത്രധാരണമാണ് പിന്തുടർന്നിരുന്നത്.