
ചെന്നൈ: തമിഴ്നടൻ വിജയ്യുടെ വസതിയിൽ നടത്തിയ റെയിഡിൽ കാര്യമായി ഒന്നും പിടിച്ചെടുത്തിട്ടില്ലെന്ന സൂചന നൽകി ആദായനികുതിവകുപ്പ്. എന്നാൽ പ്രതിഫലത്തുകയും നിക്ഷേപങ്ങളും സംബന്ധിച്ച ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇനി ഇതുസംബന്ധിച്ചാണ് അന്വേഷണം നടക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വിജയ്യുടെ വീട്ടിൽ നടന്ന ചോദ്യംചെയ്യൽ അവസാനിച്ചതായി പ്രമുഖ തമിഴ് ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിജയ്യുടെ അച്ഛനേയും ഭാര്യയെയും അടുത്ത കുടുമ്പാങ്ങളേയും ചോദ്യംചെയ്തോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം വിജയ്ക്ക് പിന്തുണയുമായി ആരാധകരടക്കം നിരവധി ആളുകൾ വിജയ്യുടെ വസതിയ്ക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ട്വിറ്ററിലക്കം വിജയ്ക്ക് പിന്തുണയുമായിട്ടുള്ള ഹാഷ് ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഓരോ മണിക്കൂറിലും പിന്തുണയർപ്പിച്ച് ആയിരക്കണക്കിന് ട്വിറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്