
ന്യൂദല്‍ഹി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകൾ ശേഷിക്കെ ബിജെപിയെ രൂക്ഷമായി വിമർശിച്ച്. കേജരിവാളിനെ പുകഴ്ത്തി ശിവസേന രംഗത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ദില്ലിയിൽ അരവിന്ദ് കെജ്‌രിവാള്‍ മികച്ചരീതയിലുള്ള പ്രവര്‍ത്തനമാണ് നടത്തിയതെന്ന് പറഞ്ഞ സേന. വാഗ്ദാനങ്ങൽ നടപ്പാക്കുന്നതിൽ നരേന്ദ്രമോദിയും അമിത്ഷായും അരവിന്ദ് കെജ്‌രിവാളിനെ പ്രശംസിക്കണമെന്നും ശിവസേന പറഞ്ഞു.
പ്രധാനമന്ത്രിയും മോദിയും അമിത് ഷായും
ദല്‍ഹി തെരഞ്ഞെടുപ്പില്‍ നിന്ന് ഒന്നും ചെയ്യാനാവാതെയാണ് മടങ്ങുന്നതെന്നും. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ബിജെപി പരാജയപ്പെട്ടു. അത് കൊണ്ട് ദല്‍ഹിയില്‍ വിജയിക്കണമെന്ന് ബിജെപി ക്ക് തോന്നുന്നതില്‍ തെറ്റൊന്നുമില്ലെന്നും ശിവസേന വിമർശിച്ചു.
പരിമിതമായ അധികാരമുപയോഗിച്ച് കേന്ദ്രം സൃഷ്ടിച്ച എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും ക്ഷേമരംഗത്തും കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആപ് സര്‍ക്കാര്‍ മികച്ച രീതിയിൽ പ്രവര്‍ത്തിച്ചെന്നും സേനപറയുന്നു. വറ്റിവരണ്ട തടാകത്തില്‍ താമര വിരിയില്ലെന്നും ബിജെപിയെ പരിഹസിക്കുന്നു.
ബിജെപിയുടെ ലക്ഷ്യം ഡൽഹിയിൽ വിജയിക്കുക എന്നത് മാത്രമാണ് അതിനുവേണ്ടി രാജ്യത്തിൻറെ വിവിധ ഭാഗത്ത് നിന്ന് എംപിമാരുടെയും, മുഖ്യമന്ത്രി മാരെയും, കേന്ദ്രമന്ത്രിമാരെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് കേജരിവാളിന്റെ അതിശക്തമായ മുന്നേറ്റമെന്നും ബിജെപിയെ ശിവസേന ഓർമിപ്പിക്കുന്നു.