
ന്യൂഡല്‍ഹി: 70 നിയമസഭ മണ്ഡലങ്ങളിലേയ്ക്കുള്ള
വോട്ടെടുപ്പ് ഡല്‍ഹിയില ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 672 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കെജ്രിവാള്‍ മത്സരിക്കുന്ന മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളതെന്നാണ് റിപ്പോർട്ടുകൾ ഇവിടെ മാത്രം 28 പേരാണ് മത്സരിക്കുന്നത്.
വമ്പിച്ച ഭൂരിപക്ഷത്തില്‍ ആംആദ്മി പാർട്ടി തന്നെ അധികാരത്തിലെത്തുമെന്നാണ് മിക്ക സര്‍വേകളും പ്രവചിക്കുന്നത്. എന്‍.ഡി.ടിവി, എന്‍.ബി.ടി, ഇന്ത്യാ ടുഡെ, ടൈംസ് നൗ, എ.ബി.പി ചാനല്‍ തുടങ്ങിയവർ നടത്തിയ സര്‍വേകളിൽ ആപ് 60നു മുകളില്‍ സീറ്റുകൾ നേടുമെന്നാ പ്രവചിച്ചത്. അതേസമയം ഡൽഹി ഭരിച്ച കോൺഗ്രസ് 0 മുതൽ 4 സീറ്റ് ആണ് പ്രവചിച്ചത്. ബിജെപിക്ക് പരമാവധി 24 സീറ്റ് ആണ് പ്രവചനം.
67 സീറ്റ് നേടിയാണ് കോൺഗ്രസിന്റെ ഭരണകാലത്ത് ആപ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മൂന്നു സീറ്റ് ബിജെപി വിജയിച്ചപ്പോള്‍ അന്ന് കോണ്‍ഗ്രസ് 0 സീറ്റാണ് നേടിയത്. അതേസമയം ദില്ലി തെരഞ്ഞെടുപ്പിൽ സൗകര്യകുറവ് ഉണ്ടാകാതിരിക്കാന്‍
ജാമിയമിലിയ ക്യാമ്പസിന്റെ 7 ആം നമ്പര്‍ ഗേറ്റിനുമുമ്പില്‍ നടക്കുന്ന പൗര്വത സമരം 4ആം നമ്പര്‍ ഗേറ്റിലേക്ക് മാറ്റിയിട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം പഴയസ്ഥലത്തേക്ക് തന്നെ സമരം പുനഃസ്ഥാപിക്കുമെന്ന് സമരസമിതി അറിയിച്ചു. വോട്ടെണ്ണൽ ചൊവ്വാഴ്‌ച ആണ് നടക്കുക. ഏകദേശം പതിനൊന്നു മണിയോടെ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞു തുടങ്ങും.