
ദില്ലി: എന്‍പിആര്‍ മാര്‍ച്ചിനുള്ളില്‍ പിന്‍വലിക്കണം എന്ന് മോദിക്ക് മുന്നറിയിപ്പുമായി കണ്ണന്‍ ഗോപിനാഥന്‍ രംഗത്ത്. എൻപിആർ മാര്‍ച്ച് മാസത്തിനുള്ളിൽ പിന്‍വലിച്ചില്ലെങ്കിൽ ജനങ്ങള്‍ ദില്ലിയിലെത്തി. വിജ്ഞാപനം പിന്‍വലിപ്പിക്കുമെന്നും കണ്ണന്‍ ഗോപിനാഥ് വ്യക്തമാക്കി. തങ്ങൾക്ക് വേറെ വഴികളില്ലെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥാൻകൂടിയായ കണ്ണന്‍ പറയുന്നു.
കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വർഷമാണ് സിവിൽസർവീസ് പദവി കേന്ദ്ര സർക്കാരിന്റെ നിലപാടുകളോട് വിയോജിപ്പുപ്രകടിപ്പിച്ച് രാജിവച്ചത്. തുടർന്ന് കണ്ണൂൻ ഗോപിനാഥനെ ദ്രോഹിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചത്. പൗരത്വബില്ലിനെതിരായ സമരത്തിൽ പങ്കെടുത്തതിന് അദ്ദേഹത്തെ പോലീസ് മുടന്തൻ ന്യായങ്ങൾ നിരത്തി കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ജനകീയ പ്രതിഷേധം കാരണം വിട്ടയക്കുകയാണ് ചെയ്തത്.