
ന്യൂഡൽഹി: ദില്ലിയിൽ കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടി വൻ ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. 70 സീറ്റുകളിൽ എഎപിക്ക് 48 മുതൽ 61 സീറ്റുവരെ ലഭിക്കുമെന്നു ആർണബിന്റെ റിപ്പബ്ലിക് ടീവി പ്രവചിക്കുന്നു. 9 മുതൽ 21 വരെ ബി.ജെ.പി നേടുമെന്നും കോൺഗ്രസ് 0 സീറ്റു നേടുമെന്നുമാണു അവന്റെ ചാനലിന്റെ പ്രവചനം.
ടൈംസ് നൗവിന്റെ എക്സിറ്റ് പോൾ ആംആദ്മി പാർട്ടി 47 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണ്. ബിജെപിക്ക് 23 സീറ്റുകളാണ് സർവെ പ്രവചിക്കുന്നത്. ഡൽഹി ഭരിച്ച കോൺഗ്രസിന് സീറ്റൊന്നുമില്ല.
പീപ്പിൾസ് പൾസിന്റെ പ്രവചനം. 54 മുതൽ 59 സീറ്റുകൾ നേടി ആംആദ്മി സർക്കാർ അധികാരം നിലനിർത്തുമെന്നാണ്. ബിജെപി 9 മുതൽ 15 സീറ്റുകൾ നേടുമെന്നും. കോൺഗ്രസ് 0 മുതൽ 2 സീറ്റുകൽ നേടുമെന്നും സർവെ പറയുന്നു.
53 മുതൽ 57 വരെ സീറ്റ് എഎപിക്ക് ലഭിക്കുമെന്നാണ് ന്യൂസ് എക്സ് പ്രവചിക്കുന്നത്. 11 മുതൽ 17 വരെ ബിജെപിയും കോൺഗ്രസ് 0 – 2 വരെയും നേടുമെന്നുമാണ് പ്രവചനം.
മറ്റ് പോൾ ഫലങ്ങൾ:
ഇന്ത്യ ന്യൂസ്
ആംആദ്മി പാർട്ടി 53-57
ഭാരിയ ജനത പാർട്ടി (ബിജെപി) 11-17
ഇന്ത്യ നാഷണൽ കോണ്‍ഗ്രസ് 0-2
ഇന്ത്യ ടി.വി
ആംആദ്മി പാർട്ടി 44
ഭാരിയ ജനത പാർട്ടി (ബിജെപി) 26
ഇന്ത്യ നാഷണൽ കോണ്‍ഗ്രസ് 0
ടി.വി 9 ഭാരത് വര്‍ഷ്-സിസെറെ
ആംആദ്മി പാർട്ടി 54
ഭാരിയ ജനത പാർട്ടി (ബിജെപി) 15
ഇന്ത്യ നാഷണൽ കോണ്‍ഗ്രസ് 1