
ന്യൂഡൽഹി: രാജ്യം ഓസ്‌കാർ പുരസ്‌കാരചടങ്ങിലേക്ക് കണ്ണുനട്ടിരിക്കുമ്പോൾ ഓസ്‌കാർ പുരസ്‌കാരങ്ങള്‍ സ്വന്തം നിലക്ക് പ്രഖ്യാപിച്ച് ബിജെപിയെ ട്രോളി കോണ്‍ഗ്രസ്. രാഷ്ട്രീയം അടിസ്ഥാനമാക്കി പ്രഖ്യാപിച്ച കോൺഗ്രസിന്റെ പുരസ്കാരങ്ങൾ സോഷ്യൽ മീഡിയയിൽ വെെറൽ ആയി മാറിയിരിക്കുകയാണ്. ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ബെസ്റ്റാക്ടര്‍ ഇന്‍ ആക്ഷൻറോള്‍ പുരസ്‌കാരം പ്രധാനമന്ത്രി മോദിക്കാണ് കോൺഗ്രസ് നല്‍കിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയും. പ്രജ്ഞാ താക്കൂറുമായിരുന്നു മറ്റ് മത്സരാർത്ഥികൾ. മോദിയുടെ ’56 ഇഞ്ചും’ കണ്ണീരും വിയര്‍പ്പുമാണ് പുരസ്‌കാരത്തിന് അർഹനാക്കിയത് എന്നാണ് കോൺഗ്രസ് വിശദീകരണം.
കേന്ദ്രമന്ത്രി അമിത്ഷായ്ക്കാണ് ബെസ്റ്റാക്ടര്‍ ഇന്‍ നെഗറ്റീവ് റോൾ പുരസ്കാരം കോണ്‍ഗ്രസ് നൽകിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി, അനുരാഗ്താക്കൂറുമായിരുന്നു മറ്റുനോമിനികള്‍.
ദല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരിക്കാണ്. ബെസ്റ്റാക്ടര് ഇന്‍ കോമഡിറോൾ പുരസ്‌കാരം കോൺഗ്രസ് നല്‍കിയിരിക്കുന്നത്. പിയൂഷ് ഗോയലും നിര്‍മ്മല സീതാരാമനും മാണ് പട്ടികയിലെ മറ്റുനോമിനികള്‍. അതേസമയംപുരസ്‌കാര പ്രഖ്യാപന വീഡിയോകൾ എല്ലാം തന്നെ ട്വിറ്ററിൽ വെെറലായി മാറിയിരിക്കുകയാണ്. വീഡിയോക്കെതിരെ രൂക്ഷ വിമർശവുമായി ബിജെപി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.