
ന്യൂഡൽഹി: ദില്ലി ആംആദ്മി പാർട്ടിയോട് ഒപ്പമെന്ന് ആദ്യ ഫലസൂചനകൾ. ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ പാര്‍ടിക്ക് വന്‍ മുന്നേറ്റമാണ് കാണാൻ ആകൂന്നത്. രാവിലെ എട്ടുമണിമുതാലാണ് വോട്ടെണ്ണി തുടങ്ങിയത്. 67 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആംആദ്മി പാർട്ടി 51 സീറ്റിലും. ബിജെപി 19 സീറ്റിലുമാണ് മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസ് ഒരു സീറ്റിൽ നേരിയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് താഴെപോയി.ആംആദ്മി പാര്‍ട്ടിക്ക് വിവിധ ചാനലുകൾ അടക്കം നടത്തിയ എക്സിറ്റ് പോളുകളിൽ മികച്ച വിജയമാണ് പ്രവചിച്ചിരുന്നത്.
ഭരണതുടര്‍ച്ച ഒരിക്കൽ കൂടി ഉറപ്പാക്കിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. തങ്ങൾ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനം 60 സീറ്റുവരെ നല്‍കുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. ആദ്യ ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനുള്ള എല്ലാ ഒരുക്കവും പാർട്ടി സജ്ജീകരിച്ചിട്ടുണ്ട്.