
ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥം കെജ്‍രിവാൾ തന്നെ വീണ്ടും ഭരിക്കും. മോദിയുടേയും അമിത്ഷായുടേയും നേത്യത്വത്തിലുള്ള ബിജെപിയെ മലർത്തിയടിച്ച്
ദില്ലിയില്‍ ആംആദ്മിക്ക് ചരിത്ര വിജയം. തിരഞ്ഞെടുപ്പ് നടന്ന 70 സീറ്റിൽ 58 സീറ്റിൽ ആംആദ്മി പാർട്ടി വിജയിച്ചു. മനീഷ് തിവാരിയുടെ നേത്യത്വത്തിലുള്ള ബിജെപിയ്ക്ക് നേടാനായത് 12 സീറ്റുകൾ മാത്രമാണ്.
അതേസമയം ദില്ലിഭരിച്ച കോൺഗ്രസിന്
കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിലും ഉണ്ടായത്. ഒരു സീറ്റിൽ പോലും പാർട്ടിയ്ക്ക് വിജയിക്കാനായില്ല. കോൺഗ്രസിന്റെ കുത്തക മണ്ഡലങ്ങളിലടക്കം ആംആദ്മി പാർട്ടി ഒരിക്കൽ കൂടി വിജയിക്കുകയാണ് ചെയ്തത്.
രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഇന്ദ്രപ്രസ്ഥത്തിൽ അധികാരം ലഭിക്കാത്തത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. ദില്ലിയിലെ ജനങ്ങളുടെ അടിസ്ഥാനാവിശ്യങ്ങളായ വിദ്യാഭ്യാസം, ശുദ്ധജലം, ആരോഗ്യം, എന്നിവ ആയിരുന്നു ഇത്തവണയും ആപ്പിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. ദില്ലിയിലെ ജനങ്ങൾക്ക് 24 മണിക്കൂർ വൈദ്യുതി മുടക്കമില്ലാതെ ലഭ്യമാക്കും എന്നാതാണ് തിരഞ്ഞെടുപ്പിലേ ഏറ്റവും ആകർഷകമായ വാഗ്ദാനം.
അതേസമയം കഴിഞ്ഞ തവണനൽകിയ വാഗ്ദാനങ്ങളിൽ 90 ശതമാനവും പരോക്ഷമായി പൂർത്തീകരിക്കാൻ കെജ്രിവാളിന് കഴിഞ്ഞിട്ടുണ്ട്. ഇതാണ് ആംആദ്മി പാർട്ടിയുടെ വിജയത്തിന് കാരണമായ ഏറ്റവും വലിയ ഘടകം. സാധാരണക്കാരന് കുടിവെള്ളം സൗജന്യമായി എത്തിച്ചതും, വൈദ്യുതിബിൽ പകുതിയായി കുറച്ചതും, ആംആദ്മി സർക്കാരിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളായിരുന്നു.
മധ്യവർഗ്ഗക്കാരെയും പാവപ്പെട്ടവരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന പദ്ധതികളായിരുന്നു സർക്കാരിന്റെ എല്ലാ പദ്ധതികളുമെന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാനാകും. മെട്രോ അടക്കമുള്ള പൊതുഗതാഗ സംവിധാനങ്ങളിൽ സ്ത്രീകൾക്കായി സൗജന്യയാത്ര നൽകിയതും. സത്രീ സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വി സ്ഥാപിച്ചതും, കുറ്റകൃത്യങ്ങൾ നല്ല രീതിയിൽ കുറഞ്ഞതും സ്ത്രീകളെ ആകർഷിച്ചു.
Updating… Soon..