
ദില്ലി: ചരിത്ര വിജയത്തിൾ അരവിന്ദ് കെജ്‌രിവാളിന് ആശംസകൾ അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന് കരുത്തുപകരുന്ന വിജയമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നെങ്കിലും പാഠംപഠിക്കണമെന്നും. ബിജെപിയുടെ പൂര്‍ണപരാജയം ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്‍ ഉറപ്പിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 70 സീറ്റിൽ 58 സീറ്റിൽ ആംആദ്മി പാർട്ടി വിജയിച്ചു. മനീഷ് തിവാരിയുടെ നേത്യത്വത്തിലുള്ള ബിജെപിയ്ക്ക് നേടാനായത് 12 സീറ്റുകൾ മാത്രമാണ്.
തുടർന്ന് വായിക്കുക: ഇന്ദ്രപ്രസ്ഥം കെജ്‍രിവാൾ തന്നെ ഭരിക്കും; മോദിയുടെ ബിജെപിയെ മലർത്തിയടിച്ച് ആംആദ്മിക്ക് ചരിത്ര വിജയം
അതേസമയം ദില്ലിഭരിച്ച കോൺഗ്രസിന്
കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിലും ഉണ്ടായത്. ഒരു സീറ്റിൽ പോലും പാർട്ടിയ്ക്ക് വിജയിക്കാനായില്ല. കോൺഗ്രസിന്റെ കുത്തക മണ്ഡലങ്ങളിലടക്കം ആംആദ്മി പാർട്ടി ഒരിക്കൽ കൂടി വിജയിക്കുകയാണ് ചെയ്തത്.