
ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് സിപിഐഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. അക്രമത്തിനും വിദ്വേഷ രാഷ്ട്രീയത്തിനും ബി.ജെ.പിക്ക് ദില്ലി അര്‍ഹിക്കുന്ന മറുപടി നല്‍കി എന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു.
കേരള മുഖ്യമന്ത്രി പിണറായി വിജയനും അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന് കരുത്തുപകരുന്നവിജയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ആം ആദ്മിക്ക് ഭരണതുടര്‍ച്ച നല്‍കിയ ദില്ലി ജനതയെ അഭിനന്ദിച്ച് പ്രശാന്ത് കിഷോറും രംഗത്തെത്തിയിരുന്നു. പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയും കെജ്‌രിവാളിനെ അഭിനന്ദിച്ചിരുന്നു. ജനം വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണെന്നാണ് മമത വ്യക്തമാക്കിയത്.
70 അംഗ നിയമസഭയിൽ 63 സീറ്റിലാണ് ആംആദ്മി പാർട്ടി മുന്നിട്ടു നിൽക്കുന്നത്. ബിജെപി 7 സീറ്റിലുമായി മുന്നിട്ടു നിൽക്കുന്നു. അതേസമയം ദൽഹി ഭരിച്ച കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിലും ചരിത്ര തോൽവിയാണ് നേരിട്ടത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന മണ്ഡലത്തിൽ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇത്തവണയും കോൺഗ്രസിനായില്ല.