
മുംബൈ: ഡൽഹിയിലെ ബിജെപിയുടെ തോൽവിക്ക് പിന്നാലെ ബിജെപിയെ പരോക്ഷമായി കടന്നാക്രമിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെ്. ‘മോദിയുടെ മൻകി ബാത്തി’ന് പ്രസക്തിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതെന്നും. ആംആദ്മി പാർട്ടിയുടെ ‘ജൻ.കി ബാത്താ’ണ് ഡൽഹിയിലെ ജനങ്ങൾ കേട്ടതെന്നും.
തങ്ങളെ എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളും. തങ്ങൾക്കൊപ്പം നിൽക്കുന്നവരെല്ലാം രാജ്യസ്നേഹികളും ആണെന്ന പ്രചാരണം ഡൽഹിയിലെ ഫലം വന്നതോടെ തകിടം മറിഞ്ഞുവെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ബി.ജെ.പിയുടെ പേരെടുത്ത് പറയാതെ വിമർശിച്ചു.
ഡൽഹിയുടഞ വിഷയങ്ങൾ പാടെ അവഗണിച്ച് ജനങ്ങളുടെ ശ്രദ്ധ രാജ്യാന്തര വിഷയങ്ങളിലേക്ക് തിരിക്കാൻ അവർ ശ്രമിച്ചെന്നും. പക്ഷേ കെജ്രിവാളിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ലന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശിവസേനയുടെയും മഹാരാഷ്ട്രയിലെ ജനങ്ങളുടെയും പേരിൽ കെജ്രിവാളിനെയും ഡൽഹി വോട്ടർമാരെയും അഭിനന്ദിക്കുന്നു എന്നും. അവർക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും വികസനത്തിന്റെ പാതയിൽ മുന്നോട്ടുകുതിക്കാൻ ആവട്ടേയെന്നും താക്കറെ പറഞ്ഞു.