
മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശവുമായി എൻസിപി അധ്യക്ഷൻ ശരത് പവാർ രംഗത്ത്. ബിജെപിയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ദില്ലി തിരഞ്ഞെടുപ്പിലുണ്ടായ പരാജയമെന്ന് ശരത് പവാർ വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിലെ നിരവധി ആളുകൾ താമസിക്കുന്ന ഡൽഹിയിലുണ്ടായ തിരിച്ചടി രാജ്യവ്യാപകമായിട്ടുള്ള ബി.ജെ.പി വിരുദ്ധ ചിന്താഗതിയുടെ പ്രതിഫലനമാണെന്നും എൻസിപി അധ്യക്ഷൻ വ്യക്തമാക്കി.
ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളെ രാജ്യത്തെ ജനങ്ങൾ തള്ളിയെന്നും ശരത്പവാർ പറഞ്ഞു. ഡൽഹിയിൽ ആംആദ്മി പാർട്ടി 62 സീറ്റിലും. ബിജെപി 8 സീറ്റിലുമാണ് വിജയിച്ചത്. കോൺഗ്രസ് മത്സരിച്ച 70 സീറ്റിലും കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.