
ബാംഗ്ലൂർ: ദില്ലിയിൽ ബിജെപിയെ മലർത്തിയടിച്ച ആംആദ്മി പാർട്ടിയേയും അരവിന്ദ് കെജ്രിവാളിനേയും അഭിനന്ദിച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ.
അരവിന്ദ് കെജ്രിവാളിന് അഭിനന്ദനം നേരുന്നതായും. സാമുദായിക രാഷ്ട്രീയത്തിനു നേരെയുള്ള വികസന രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും സ്റ്റാലിൻ വ്യക്തമാക്കി. ഫെഡറൽതത്വങ്ങളും പ്രാദേശികാവശ്യങ്ങളും രാജ്യ താൽപ്പര്യത്തിനായി ശക്തിപ്പെടുത്തണമെന്നും. സ്റ്റാലിൻ പറഞ്ഞു.
70 നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 62 സീറ്റിലും ആംആദ്മി പാർട്ടിയാണ് വിജയിച്ചത്. 8 സീറ്റിൽ മാത്രമാണ് ബിജെപിയ്ക്ക് വിജയിക്കാനായത്. 2013 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 31 സീറ്റിൽ വിജയിച്ചിരുന്നു. അന്ന് ആംആദ്മി 28 സീറ്റിൽ മാത്രമാണ് വിജയിച്ചിരുന്നത്. ഡൽഹി ഭരിച്ച കോൺഗ്രസിന് ഇത്തവണയും 0 സീറ്റാണ് നേടാനായത്.
തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായത് വർഗീയ പ്രചാരണവും, പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധവും ഭരപരാജയവുമാണ്. കേന്ദ്ര മന്ത്രിമാരേയടക്കം രംഗത്തിറക്കിയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ചത്.. മോദിയും അമിത് ഷായുമടക്കം രംഗത്തിറങ്ങിയ മണ്ഡലങ്ങളിലടക്കം ചരിത്ര തോൽവിയാണ് ബിജെപി നേടിയത്.