
ന്യൂഡൽഹി: ആംആദ്മിയുടെ ഡൽഹിയിലെ വിജയത്തെ പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തെ രൂക്ഷമായി വിമർശിച്ച് പ്രണവ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി രംഗത്ത്. ദില്ലി തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് പിന്നാലെയാണ് ആപ്പിനെ പ്രശംസിച്ച് മുൻ ധനമന്ത്രി കൂടിയായ ചിദംബരം ട്വീറ്റിലൂടെ രംഗത്തെത്തിയത്.
ഈ സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ദില്ലിയിലെ മഹിളാ കോൺഗ്രസിന്റെ അദ്ധ്യക്ഷ കൂടിയായ ശർമിഷ്ഠ മുഖർജി ചിദംബരത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
കോൺഗ്രസ് ബിജെപിയെ തോൽപ്പിക്കുകയെന്ന ഉത്തരവാദിത്തം മറ്റുസംസ്ഥാന പാർട്ടികൾക്ക് പുറംപണി ക്കരാർ കൊടുത്തിരിക്കുകയാണോ ആണോ എന്നും. അതല്ലെങ്കിൽ നമുക്കുകിട്ടിയ പ്രഹരത്തെ കുറിച്ച് എന്തുകൊണ്ടാണ് ഉത്കണ്ഠപ്പെടുന്നതിന് പകരം. ആംആദ്മിയുടെ വിജയത്തെക്കുറിച്ച് പറയുന്നത്. പുറംകരാർ കൊടുത്തെന്നാണെങ്കിൽ നമ്മൾ കടപൂട്ടുന്നതാണ് നല്ലതെന്നാണ്- ശർമിഷ്ഠ മുഖർജിയുടെ പ്രതികരണം.
വർഷങ്ങളോളം ദില്ലി ഭരിച്ച കോൺഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിനു മുമ്പത്തെ തിരഞ്ഞെടുപ്പിലും ഒരു സീറ്റുപോലും നേടാനായിരുന്നില്ല. ഇത്തവണ കെട്ടിവെച്ച കാശ് മിക്ക സീറ്റിലും നഷ്ടപെട്ട അവസ്ഥയാണ് കോൺഗ്രസിന്. ബിജെപിയെ നേരിടാൻ കോൺഗ്രസിനെ കഴിയുയെന്ന കോൺഗ്രസ് നേതാക്കളുടെ വാദം ഈ തിരഞ്ഞെടുപ്പോടെ ഒരിക്കൽ കൂടി പൊളിഞ്ഞു.