
ദില്ലി: ഡൽഹിയിലെ കനത്ത തോൽവി. കോൺഗ്രസ്സിന്റെ ഡൽഹിയിലെ ചുമതലകളിൽ നിന്നും പിസി ചാക്കോ രാജിവച്ചു. ദില്ലിയിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. തന്റെ രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയതായും ചാക്കോ പറഞ്ഞു.
ഡൽഹിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റിലും കോൺഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഒരിടത്തുപോലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കോൺഗ്രസിനായില്ല. അരവിന്ദ് കെജ്‌രിവാളിന്റെ നേത്യത്വത്തിലുള്ള ആം ആദ്മി പാർട്ടി 62സീറ്റിലാണ് ജയിച്ചത്. ബിജെപി എട്ടു സീറ്റിലും വിജയിച്ചിരുന്നു.