
ഹൈദരാബാദ്: വിവാദ പരാമർശവുമായി വീണ്ടും ബിജെപി എം.എല്‍.എ രംഗത്ത്. മൂന്ന് വർഷത്തിനകം ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമെന്ന് ബി.ജെ.പി നേതാവുകൂടിയായ ടി. രാജസിങ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുമ്പ് മഹാരാഷ്ട്രയില്‍ നടന്ന ഒരു പരിപാടിയിലാണ് രാജാ സിങിന്റെ ഈ പരാമർശം.
ഒറ്റക്കെട്ടായി ഹിന്ദുക്കള്‍ നിന്നാല്‍ ഹിന്ദു രാഷ്ട്രമായി നടപ്പില്‍ വരുത്താന്‍ കഴിയുമെന്നും ബിജെപി നേതാവ് പറഞ്ഞു. രാജാസിങ് പ്രതിനിധീകരിക്കുന്നത് തെലങ്കാനയിലെ ഘോഷാമഹല്‍ നിയോജക മണ്ഡലത്തെയാണ്.
ഹിന്ദുക്കള്‍ സ്വയരക്ഷക്കുവേണ്ടി ആയുധാഭ്യാസം ആരംഭിക്കണമെന്നും. ശിവജിയിടെ ആശയങ്ങളിലൂടെ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറണമെന്നും ബിജെപി എംഎൽഎ പറഞ്ഞു.
അതേസമയം പൗരത്വനിയമത്തെ പറ്റിയും അദ്ദേഹം പരാമർശം നടത്തി. അനധികൃത രാജ്യത്ത് നുഴഞ്ഞുയറിയവരെ പുറത്താക്കുന്നതിനായി രാജ്യവ്യാപകമായി എന്‍.ആര്‍.സിയും പൗരത്വ നിയമവും നടപ്പിലാക്കണമെന്നും ബിജെപി എംഎൽഎ രാജാസിങ്ങ് പറഞ്ഞു.